മാറ്റൊലി (അലക്സാണ്ടര്‍ പുഷ്കിന്‍)
അലക്സാണ്ടര്‍ പുഷ്കിന്റെ അധികം പ്രശസ്തമല്ലാത്ത "എക്കോ" എന്ന കവിതയുടെ പരിഭാഷ (1989).
ഈ കവിത ഇന്റര്‍നെറ്റില്‍ കണ്ടുപിടിക്കാന്‍ ഞാന്‍ കുറേ ശ്രമിച്ചു. റഷ്യന്‍ മൂലകവിത എങ്ങുമില്ല. ഒരു ഇംഗ്ലീഷ് പരിഭാഷ ഇവിടെ കാണാം.
മൂലകവിതയിലെ അല്‍പവ്യത്യാസം മാത്രമുള്ള രണ്ടു വൃത്തങ്ങളെ കൂട്ടിക്കലര്‍ത്തിക്കൊണ്ടുള്ള അന്തരീക്ഷം ഉണ്ടാക്കാന്‍ വിയോഗിനിവൃത്തത്തിലെ വിഷമ-സമപാദങ്ങളൂടെ ലക്ഷണങ്ങള്‍ വേര്‍തിരിച്ചെടുത്തുപയോഗിച്ച ഒരു വൃത്തപരീക്ഷണം കൂടിയായിരുന്നു ഈ പരിഭാഷ.
ഇടിവെട്ടു മുഴങ്ങിടുമ്പൊഴും,
വനജീവികളാര്‍ത്തിടുമ്പൊഴും,
കുഴലിന്‍ വിളി കേട്ടിടുമ്പൊഴും,
കളവാണികള്‍ പാടിടുമ്പൊഴും,
പ്രതിശബ്ദം ഗഗനത്തില്‍ നിന്നുമേ
സ്ഫുടമുച്ചത്തിലുതിര്‍ത്തിടുന്നു നീ!
ഇടി തന്നുടെ ഞെട്ടല്‍, കാറ്റു തന്‍
രുദിതം, പൊടിയുന്ന പാറ തന്‍
പതനം, നിജ ഗോക്കളേ വിളി-
ച്ചിടുവോരിടയന്റെ സംഭ്രമം,
നുടനേ നല്‍കിലു, മാരുമേകിടാ
തിരികെപ്പിന്നതു, മത്സഖേ, കവേ!
0 Comments:
Post a Comment
<< Home