സ്മരണ (Vassily Zhukhovky)
റഷ്യന്‍ കവിയായിരുന്ന വാസിലി ഷുക്കൊവ്സ്കി(Vassily Zhukhovsky)യുടെ ഒരു കൊച്ചു കവിതയുടെ പരിഭാഷ (1986):
ഭുവനത്തെയാനന്ദപൂര്‍ണ്ണമാക്കാ-
നൊരു ജീവിതം മൊത്തമാഗ്രഹിച്ച
പ്രിയരാം സതീര്‍ത്ഥ്യരെപ്പിന്നെയേതോ
നിമിഷത്തില്‍ ദുഃഖത്തൊടോര്‍ത്തിടുമ്പോള്‍
അഴലാര്‍ന്നു ചൊല്ലായ്ക: "മത്സഖാക്കള്‍
മൃതരായി, വിട്ടുപോയ്" എന്നു നിങ്ങള്‍;
പറയേണം നന്ദിയോടിപ്രകാരം:
"അവര്‍ വാണു നമ്മളൊത്തിത്ര നാളും!"
റഷ്യന്‍ ഭാഷ unicode-ലാക്കാനുള്ള വിദ്യ മനസ്സിലാക്കിയാല്‍ ഇതിന്റെ മൂലകവിത ഒരു comment ആയി കൊടുക്കാം. ഇംഗ്ലീഷ് പരിഭാഷകള്‍ കിട്ടിയാലും കൊടുക്കാം.
0 Comments:
Post a Comment
<< Home