Robert Frost : Miles to go...
Malayalam translation (1979) of the famous poem Stopping by Woods on a Snowy Evening by Robert Frost.
This is one of my two earliest full translations. I translated this poem and Tagore's "Where the mind is without fear..." while studying in the 9th standard. The translation is not that good (and I remember I took a lot of pain to do this!) mainly because of my strong affinity towards Sanskrit meters that time.
This poem has a lot of good translations in Malayalam. If anybody knows any of those, please post.
മഞ്ഞു മൂടിയ സന്ധ്യയില്‍ വനത്തിന്‍ ചാരെ നില്‍ക്കവേ
അറിഞ്ഞിടുന്നെന്നു നിനപ്പു മുന്നില്‍-
ക്കിടക്കുമിക്കാടുടയോനെ നന്നായ്
അവന്റെ വീടങ്ങകലത്തു നാട്ടിന്‍-
പുറത്തൊരേതോ വഴിവക്കിലത്രേ;
അതാട്ടെ, യീ മഞ്ഞു പുതച്ചു മേവും
വനത്തിനിന്നുള്ളൊരു ഭംഗി കാണാന്‍
വഴിക്കു ഞാന്‍ വണ്ടി നിറുത്തി നില്‍ക്കും
കിറുക്കു കാണില്ലവനെന്നു തിട്ടം.
ഹിമം നിറഞ്ഞാകെ മരച്ചു കോച്ചും
തടാകമങ്ങേവശ, മിങ്ങു കാടും,
ഇവയ്ക്കിടയ്ക്കാണ്ടിലെയേറ്റമൂക്ക-
നിരുട്ടു ചൂഴുന്നൊരു സന്ധ്യ നേരം
ഒരൊറ്റ വീടിന്നരികത്തു കാണാ-
ത്തിടത്തു നിര്‍ത്തിപ്പരതുന്ന വേല
വിചിത്രമെന്നെന്‍ കുതിരയ്ക്കു തോന്നി-
ത്തുടങ്ങിയെന്നുള്ളതിനില്ല ശങ്ക.
"അബദ്ധമേതാണ്ടു പിണഞ്ഞു പോയോ
സഖേ നിന"ക്കെന്നുരചെയ്തിടും പോല്‍
അവന്‍ കടിഞ്ഞാണ്മണികള്‍ പതുക്കെ-
ക്കിലുക്കി നില്‍ക്കുന്നരികത്തു തന്നെ
അതിന്റെ ശബ്ദത്തെയൊഴിച്ചു വേറേ
ശ്രവിപ്പതാകെപ്പൊഴിയുന്ന മഞ്ഞും
കൊഴിഞ്ഞ പത്രങ്ങളടിച്ചു മാറ്റും
സമീരനും മൂളിന മൂളല്‍ മാത്രം.
മനോഹരം, ശ്യാമ, മഗാധമാണീ
വനാന്തരം സുന്ദര, മെങ്കിലും ഹാ!
എനിക്കു പാലിച്ചിടുവാനനേകം
പ്രതിജ്ഞയുണ്ടിന്നിയു, മെന്റെ മുന്നില്‍
കിടപ്പു കാതങ്ങളനേകമിക്ക-
ണ്ണടഞ്ഞിടും മുമ്പിവനിന്നു താണ്ടാന്‍
കിടപ്പു കാതങ്ങളനേകമിക്ക-
ണ്ണടഞ്ഞിടും മുമ്പിവനിന്നു താണ്ടാന്‍!
7 Comments:
അതിമനോഹരം.Brilliant !!
Thanks, Nishad!
- Umesh
മനോഹരം, ശ്യാമ, മഗാധമാണീ
വനാന്തരം സുന്ദര, മെങ്കിലും ഹാ!
എനിക്കു പാലിച്ചിടുവാനനേകം
പ്രതിജ്ഞയുണ്ടിന്നിയു, മെന്റെ മുന്നില്‍
കിടപ്പു കാതങ്ങളനേകമിക്ക-
ണ്ണടഞ്ഞിടും മുമ്പിവനിന്നു താണ്ടാന്‍
കിടപ്പു കാതങ്ങളനേകമിക്ക-
ണ്ണടഞ്ഞിടും മുമ്പിവനിന്നു താണ്ടാന്‍!
ഈ വരികള്‍ പലവട്ടം വായിച്ചു, റോബര്‍ട്ട് ഫ്രോസ്റ്റിന്റെ അവസാനവരികള്‍ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞതിനാല്‍ അഭിപ്രായം പറയുവാന്‍ മടിച്ചതാണു ഞാന്‍... എങ്കിലും പറയട്ടെ എനിക്ക് ചിന്തിക്കാവുന്നതില്‍ നിന്നെല്ലാം മുന്നിട്ടു നില്‍ക്കുന്നൊരു തര്‍ജ്ജമയാണു താങ്കളുടേത്.
നന്ദി, പെരിങ്ങോടരേ.
സ്കൂളില്‍ പഠിച്ചിരുന്ന കാലത്തു വായിച്ച കൃതികളിലധികവും പരിഭാഷകളായിരുന്നു. മുഖ്യമായും സംസ്കൃതകാവ്യങ്ങളുടെയും നാടകങ്ങളുടെയും പരിഭാഷകള്‍. അന്നു് കവികളെക്കാളും കഥാകാരന്മാരെക്കാളും എനിക്കു് ആരാധന അവ നന്നായി തര്‍ജ്ജമ ചെയ്യുന്നവരെയായിരുന്നു. അങ്ങനെയാണു് ഈ ത്ര്‍ജ്ജമക്കമ്പം തുടങ്ങിയതു്.
"Miles to go before I sleep" എന്നു Frost എഴുതിയപ്പോള്‍ sleep എന്നതിനു മരിക്കുക എന്നൊരര്‍ത്ഥവും ഉദ്ദേശിച്ചിട്ടുണ്ടെന്നു് എനിക്കു തോന്നി. ഒരു പക്ഷേ നെഹ്രുവിനു പ്രിയപ്പെട്ട കവിതാശകലമായതിനാലും നമ്മള്‍ അതു കേട്ടിട്ടുള്ളതു് ആ രീതിയിലായതുകൊണ്ടും ആവാം. എന്തായാലും, രണ്ടര്‍ത്ഥവും ധ്വനിപ്പിക്കുന്ന "കണ്ണടയുക" എന്ന പ്രയോഗം എഴുതിക്കഴിഞ്ഞു് ഒരുപാടു സന്തോഷം തോന്നി.
പക്ഷേ, ഇക്കവിത ഇതിനു മുമ്പു വായിച്ച ആരും നല്ല അഭിപ്രായം പറഞ്ഞിട്ടില്ല. നിഷാദും താങ്കളും മാത്രം.
- ഉമേഷ്
മനോഹരം മഹാവനം ഇരുണ്ടഗാധമെങ്കിലും
കാത്തിടേണ്ടതുണ്ട് മാമകപ്രതിഞ്ജകള്‍
അനക്കമറ്റു നിദ്രയില്‍ ലയിപ്പതിന്നുമുമ്പ-
തീവദൂരമുണ്ടവിശ്രമം നടക്കുവാന്‍.
താങ്കളുടെ "അക്ഷര"ത്തിലെ വിവര്‍ത്തനം കണ്ട് ചൊല്ലിയത്: സുനില്‍ കൃഷ്ണന്‍, അല്‍ ഹസ്സ.
എന്നാലും എന്റെ സ്വന്തം അഭിപ്രായത്തില്‍: അനക്കമറ്റു നിദ്രയില്‍ ലയിക്കേണ്ട..
-സു-
കവിയുടെ പേര്‍ പറഞുതന്നിരുന്നു സുനില്‍, പക്ഷെ മറന്നു പോയി. കടമ്മനിട്ടയാണ്‍ എന്നു തോന്നുന്നു. വേണമെങ്കില്‍ ചോദിcചു പറയാം.
ഇതിനൊരഭിപ്രായം പറയാന്‍ പോലും അശക്തനാണ് ഞാന്‍. അത്രയ്ക്ക് ഇഷ്ടായി എനിയ്ക്കിത്(സഞ്ജയന്‍ എന്നോട് ക്ഷമിയ്ക്കും ന്ന് നിരീയ്ക്കുണു).
"അബദ്ധമേതാണ്ടു പിണഞ്ഞു പോയോ
സഖേ നിന"ക്കെന്നുരചെയ്തിടും പോല്‍
അവന്‍ കടിഞ്ഞാണ്മണികള്‍ പതുക്കെ-
ക്കിലുക്കി നില്‍ക്കുന്നരികത്തു തന്നെ
എത്ര അസ്സലായിരിക്കുന്നു ഈ ഭാഗം!!! ഇപ്പൊ ശരിക്കും ഒന്നുങ്കൂടി സ്കൂളില്‍ പഠിക്കാന്‍ തോന്നണു.
മുതുര്‍ശ്ശ്യമ്പൂരി
Post a Comment
<< Home