ഹൃദയമുരളി (Sujatha)
If you ask me which one I consider as the most beautiful and touching poem I ever read, I will definitely vote this short poem:
The music of silence
Entered my heart
And made seven holes
To make it a flute
This was written by a gifted girl named Sujatha, a few months before her death by heart disease. I don't know whether her disease was due to holes in the heart though...
No other poem has touched my heart as this little poem...
ഞാനിതിനെ തര്‍ജ്ജമ ചെയ്യാന്‍ പലതവണ ശ്രമിച്ചിട്ടുണ്ടു്. ഒന്നും ഈ കവിതയുടെ നൂറിലൊന്നു വികാരം പോലും ഉണ്ടാക്കിയില്ല. ഒരു വിഫലശ്രമം (1984) താഴെച്ചേര്‍ക്കുന്നു:
ഈ നിശ്ശബ്ദത - ഉണ്ടിതിന്നൊരു നറും സംഗീതം - ഇന്നെന്റെയീ
ഗാനത്തിന്നു വിതുമ്പി നിന്ന ഹൃദയം തന്നില്‍ക്കടന്നിട്ടിതാ
ഞാനോരാതെ, യതിന്റെയുള്ളിലതുലം ദ്വാരങ്ങളേഴെണ്ണമി-
ട്ടാനന്ദാമൃതമേകിടുന്ന മുരളീനാദത്തെയുണ്ടാക്കി ഹാ!
Does anyone know any other poem by Sujatha? She had written poems in English and Malayalam. I was a small boy when I heard about her death and this poem.
2005/11/17:
ഇതിന്റെ ഞാന്‍ ചെയ്ത മറ്റു ചില പരിഭാഷകള്‍ കൂടി കാണണമെന്നു പലരും ആവശ്യപ്പെട്ടു. ഓര്‍മ്മയുള്ള രണ്ടെണ്ണം താഴെച്ചേര്‍ക്കുന്നു:
1.
മൌനസംഗീതമിന്നെന്റെ
ഹൃത്തില്‍ താമസമാക്കിയോ
ഏഴു ദ്വാരങ്ങളിട്ടിട്ടൊ-
രോടപ്പുല്‍ക്കുഴലാക്കുവാന്‍?
2.
മധുരമൊഴി തൂകിടും നിശ്ശബ്ദതയ്ക്കെന്റെ
ഹൃദയമൊരു സംഗീതഗേഹമായ്‌ത്തീരവേ
സുഷിരമതിലേഴെണ്ണമിട്ടുവോ, രമ്യമാം
കളമുരളിയാക്കിക്കലാശം മുഴക്കുവാന്‍?
കൂടുതല്‍ പരിഭാഷകള്‍ക്കു് സുനിലിന്റെ വായനശാലയിലെ ഈ ലേഖനവും അതിന്റെ പിന്മൊഴികളും വായിക്കുക.